02:45pm 13 November 2026
NEWS
ഹൃദയാരോഗ്യ സന്ദേശവുമായി ഹാർട്ട് മെഡിക്കൽ ക്യാമ്പ്: സി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയ ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് തുണയായി
29/10/2025  01:55 PM IST
nila
ഹൃദയാരോഗ്യ സന്ദേശവുമായി ഹാർട്ട് മെഡിക്കൽ ക്യാമ്പ്: സി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയ ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് തുണയായി

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച അഞ്ചാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. പ്രവാസി സമൂഹത്തിൽ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് അവബോധം വളർത്തുക, നേരത്തെയുള്ള രോഗനിർണയ-കൺസൾട്ടേഷൻ സേവനങ്ങൾ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ക്യാമ്പ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്.
ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടന്നു. ഹാർട്ട് ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും ക്യാമ്പിൽ സേവനനിരതരായി. ഹാർട്ട് ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് മുഹമ്മദ് അൽനിഅമ, ലമാ സുഹ്ദി അബുഖലീൽ, റഗ്ദ ഹമദ്, മുഹമ്മദ് അൽഅസ്മർ, അഹമദ് അൽമാലികി , അബ്ദുറഹ്മാൻ അൽഇമാദി, ഡോ. ഷെയ്ഖ് അഹമദ് അബുൽ മാലി, ഡോ. ബാസിം അൽബിസ്ര, ഡോ. ഉമർ ഇബ്രാഹിം, ഡോ. ഫാദി ഖസാൽ, ഡോ. ഫത്ഹി അഹമദ്, ഡോ. സ്മിത അനിൽകുമാർ എന്നിവർ പങ്കെടുത്തു. സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കീഴിശ്ശേരി, ബിലാൽ ഹരിപ്പാട് (ജനറൽ സെക്രട്ടറി), നൗഫൽ പാലേരി (കേന്ദ്ര സമിതിയംഗം ), അബ്ദുൾ ജലീൽ എം.എം (മെഡിക്കൽ ക്യാമ്പ് കൺവീനർ) തുടങ്ങിയവർ സംബന്ധിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷനും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം പൊതുജനാരോഗ്യവും രോഗപ്രതിരോധ അവബോധവും വളർത്തിയെടുക്കുന്നതിൽ ഏറെ ഫലം ചെയ്യുമെന്ന് ഹാർട്ട് ഹോസ്പിറ്റൽ പ്രതിനിധികൾ സൂചിപ്പിച്ചു. പരിപാടി വിജയകരമാക്കാൻ സജീവമായി പങ്കെടുത്ത എല്ലാ മെഡിക്കൽ സ്റ്റാഫുകൾക്കും വളന്റിയർമാർക്കും സംഘാടകർ നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img